മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) പെൺകുട്ടികൾക്കായി കുക്കിങ് ക്ലാസ് ആരംഭിച്ചു. വ്യത്യസ്തമായ സാലഡ് ഉണ്ടാക്കാനും ജ്യൂസ് തയ്യാറാക്കുന്നതിനും പരിശീലനം നൽകി. ഗ്യാസ് അടുപ്പ് എങ്ങനെ ഉപയോഗിക്കാമെന്നും ഇതിൽ എങ്ങനെയാണു പാചകം ചെയ്യുന്നത് എന്നും അദ്ധ്യാപകർ ലഘു പാചകത്തിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
അടുക്കളയുമായി കുട്ടികൾക്ക് ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുക്കിങ് ക്ലാസ്സിന് തുടക്കം കുറിച്ചത്. ആദ്യ രണ്ട് ദിവസം കൊണ്ട്തന്നെ കുട്ടികൾക്ക് ചോക്കലേറ്റ് കേക്ക്, പാൻകേക്ക്, പുഡ്ഡിംഗ്, അവിൽ മിൽക്ക്, ഫ്രൂട്സ് സാലഡ്, ഗ്രീൻ സാലഡ്, തുടങ്ങി ഓംലൈറ്റ് ഉണ്ടാകുന്നതിനും ചർമുറു ഉണ്ടാകുന്നതിനും പരിശീലനം നൽകി.
പുസ്തകത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്നത്തെ കലാലയ ജീവിതത്തിൽ നിന്നും കുട്ടികളെ പഠ്യേതര വിഷയങ്ങളിലും കഴിവുള്ളവരാകുക എന്നതാണ് ലക്ഷ്യം. ഇന്നത്തെ പെൺകുട്ടികൾക്ക് അടുക്കള സംബന്ധമായ കാര്യങ്ങളിൽ കഴിവ് കുറവെന്ന പരാതിയും ഇതോടെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ വിവിധ ക്ലാസ്സുകളിലായി പരിശീലനം തുടരാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.
മികച്ച ഫുട്‍ബോൾ പരിശീലകൻ്റെ കീഴിൽ ദേശിയ നിലവാരത്തിലുള്ള ഗ്രൗണ്ടിൽ ഫുട്‍ബോൾ കോച്ചിങ് ആരംഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പെൺകുട്ടികൾക്ക് കുക്കിങ് ക്ലാസ് ആരംഭിച്ചും ഇവർ വാർത്തകളിൽ ഇടം നേടുന്നത്. നിലവിൽ ഫുട്‌ബോൾ കോച്ചിങ്ങിന് പുറമെ ദേശീയ നിലവാരത്തിലുള്ള സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനവും നൽകിവരികയാണ് വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ.
ഫുട്‌ബോളിന് പുറമെ പെൺകുട്ടികൾക്കായി കുക്കിങ് ക്ലാസ്; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ വാർത്തകളിൽ ഇടം നേടുന്നത് ഇങ്ങനെ