ഫുട്ബോള്‍ കളിക്കു ശേഷം തനിച്ച് പുഴയില്‍ കുളിക്കാന്‍ തോന്നി; പാണത്തൂര്‍ പുഴയില്‍ ഇറങ്ങിയ യുവാവിന് പിന്നീട് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ഫുട്ബോള്‍ കളിക്കു ശേഷം തനിച്ച് പുഴയില്‍ കുളിക്കാന്‍ തോന്നി; പാണത്തൂര്‍ പുഴയില്‍ ഇറങ്ങിയ യുവാവിന് പിന്നീട് സംഭവിച്ചത്

കാസര്‍കോട്: ഫുട്ബോള്‍ കളിക്കു ശേഷം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാണത്തൂര്‍ ചെറുമംഗലത്തെ റസാഖിന്റെ മകന്‍ ഷെഫീഖ്(22)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പാണത്തൂര്‍ പുഴയിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചശേഷം പുഴയില്‍ തനിച്ച് കുളിക്കാനിറങ്ങിയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചുവരികയായിരുന്നു. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാജപുരം പൊലീസ് കേസെടുത്തു. ആസിയയാണ് മാതാവ്. സാബിര്‍, സൈഫുദ്ദീന്‍, സാജിറ സഹോദരങ്ങളാണ്.

0Shares