ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍: ദോഹയില്‍ തുടക്കം കുറിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍: ദോഹയില്‍ തുടക്കം കുറിക്കുന്നു

ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ് ഇന്നു മുതല്‍ ദോഹയില്‍ തുടക്കമാകും. ദോഹയിലെ ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ വച്ചാണ് കളി നടക്കുക. ഡിസംബര്‍ 21 നാണ് ഫൈനല്‍ മത്സരം. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ക്ലബ് അല്‍ സദ്ദ് സ്പോര്‍ട്സ് ക്ലബ്ബും ന്യൂകാലിഡോണിയയുടെ ഹെന്‍ഗെയ്ന്‍ സ്പോര്‍ട് ക്ലബ്ബും നേര്‍ക്കുനേര്‍ കോര്‍ക്കും.

മുന്‍ സ്പാനിഷ് പ്ലേമേക്കര്‍ ചാവി ഹെര്‍ണാണ്ടസ് ആണ് അല്‍ സദ്ദിന്റെ പരിശീലകന്‍. യൂറോപ്യന്‍ ചാംപ്യന്മാരായ ഇംഗ്ലിഷ് ക്ലബ് ലിവര്‍പൂളിന്‍റെ ആദ്യമത്സരം കൂടിയാണ് 18ന് നടക്കുന്ന സെമിഫൈനല്‍.

0Shares