
മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രളയ ദുരിതം അനുഭവിക്കുന്നതിനാൽ വളരെ ലളിതമായായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പ്രളയത്തിൽ ജീവൻ നഷ്ട്ടമായ ആളുകളുടെ ഓർമ്മക്ക് മുന്നിൽ രണ്ടു മിനിറ്റ് നേരം മൗന പ്രാർത്ഥനയും നടത്തി.

സ്കൂൾ പ്രൻസിപ്പൽ സ്‌മിത പതാക ഉയർത്തി. സി.ഇ.ഒ നിസാർ സൈനുദ്ധീൻ, പി.ടി.എ പ്രസിഡണ്ട് ഹുസൈൻ, മറ്റു അധ്യാപകർ രക്ഷിതാക്കൾ പങ്കടുത്തു. ചടങ്ങിൽ UKG വിദ്യാർത്ഥിനി ഫാത്തിമ ഷസ്‌ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൻ സ്വരൂപിച്ച പണം സംഭാവന ചെയ്തത് ഏവരെയും അദ്‌ഭുതപെടുത്തി.

കഴിഞ്ഞ രണ്ട് പെരുന്നാളിനും തനിക്ക് ലഭിച്ച പണമാണ് ഷസ്‌ന സംഭാവന ചെയ്തത്. പണം സ്കൂൾ പ്രൻസിപ്പാളിനെ ഏൽപിക്കുകയായിരുന്നു. ഈ പെൺകുട്ടിയുടെ ബർത്ത്ഡേ കൂടിയായിരുന്നു ഇന്ന്. കുട്ടിയുടെ ഈ നല്ല മനസ്സിന് ഒന്നടങ്കം കൈയടിയോടെയാണ് സ്കൂൾ ഏറ്റടുത്തത്. നൗഷാദ് – ആയിഷത്ത് ഷാക്കിറ ദമ്പതികളുടെ മകളാണ് ഫാത്തിമ ഷസ്‌ന എന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
