ഫഹദിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗം; ഈ മെലിഞ്ഞ രൂപം ഫഹദ് തന്നെയോ എന്ന് ആരാധകര്‍

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ഫഹദിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗം; ഈ മെലിഞ്ഞ രൂപം ഫഹദ് തന്നെയോ എന്ന് ആരാധകര്‍

ഫഹദിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മാലിക്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഫഹദിന്‍റെ രൂപമാറ്റം. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ബജറ്റ് 25 കോടിയാണ്. വിഷുവിനാണ് പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

ഫഹദിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ട്രാന്‍സ്’, ‘മാലിക്’ എന്നീ ചിത്രങ്ങളാണ് പുതുവര്‍ഷത്തില്‍ പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരമാണ് ഹഫദ് കുറച്ചത്. ഫഹദിന്‍റെ ലൊക്കേഷനിലെ ചിത്രങ്ങള്‍ വൈറലാകുകയാണ്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന ‘മാലികി’ല്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്.

0Shares