പൗരത്വ ഭേദഗതി നിയമം; സംസ്ഥാന ഗവര്‍ണര്‍ക്കും ഹര്‍ത്താലിനുമെതിരെ മന്ത്രി എ.കെ ബാലന്‍

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമം; സംസ്ഥാന ഗവര്‍ണര്‍ക്കും ഹര്‍ത്താലിനുമെതിരെ മന്ത്രി എ.കെ ബാലന്‍

 

സുല്‍ത്താന്‍ ബത്തേരി: പൗരത്വ ബില്ലുമായി ബന്ധപ്പെട്ടുള്ള കേരള ഗവര്‍ണര്‍ ആരിഫ് ഖാന്‍റെ പ്രസ്താവനയെ തള്ളി മന്ത്രി എ.കെ ബാലന്‍. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം സംസ്ഥാനത്തില്‍ നടപ്പാക്കാനാകില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും പൗരത്വ ഭേദഗതി വിഷയം മത ന്യൂന പക്ഷങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും ഇത് മൊത്തം സമൂഹത്തിന്‍റെ പ്രശ്‌നമാണെന്നും മന്ത്രി സുല്‍ത്താന്‍ ബത്തേരിയില്‍ പറഞ്ഞു.

നിയമത്തിനെതിരെയുള്ള ചില ന്യൂന പക്ഷ സംഘടനകളുടെ പ്രതിഷേധം അപകടമാണെന്നും ഹര്‍ത്താലിനെതിരെയുള്ള ഹൈക്കോടതി നിലപാട് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത് നല്ലതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

0Shares