
മൊഗ്രാൽ പുത്തൂർ/ കാസര്‍കോട്:: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ലോംഗ് മാർച്ച് നടത്തി.

മൊഗ്രാൽ പുത്തൂർ കടവത്ത് നിന്ന് ആരംഭിച്ച് എരിയാലിൽ സമാപിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകളുടെ നേതാക്കളടക്കമുള്ളവർ അണിനിരന്ന പ്രകടനത്തിൽ കേന്ദ്ര സർക്കാരിന്‍റെ കരിനിയമങ്ങൾക്കെതിരെ പ്രതിഷേധമിരമ്പി.
