
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രധിഷേധിച്ച് പെരുമ്പാവൂരില്‍ വന്‍ പ്രതിഷേധ റാലി. വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് റാലി നടന്നത്. മുന്‍മന്ത്രി ടി. എച്ച് മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

ഇരുപത്തയ്യായിരത്തിലധികം ആളുകള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. കുന്നത്തുനാട് താലൂക്കിന് കീഴിലുള്ള 130 മഹല്ല് കമ്മിറ്റികളില്‍ നിന്നുള്ളവരാണ് റാലിയില്‍ പങ്കെടുത്തത്. പിറന്ന നാടിന്‍റെ അവകാശത്തിന് വേണ്ടിയാണ് ഈ പ്രകടനം എന്ന മുദ്രാവാക്യമാണ് പ്രതിഷേധത്തില്‍ ഉയര്‍ത്തിയത്.
എം.പി ബെന്നി ബെഹനാന്‍, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ എന്നിവരുടെ സാന്നിധ്യവും പ്രതിഷേധ പ്രകടത്തില്‍ ഉണ്ടായിരുന്നു.
