
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ബില്‍ കത്തിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഡി.എം.കെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സെയ്ദാപെട്ടില്‍ വച്ചായിരുന്നു ഉദയനിധി സ്റ്റാലിനെയും ഡി.എം.കെ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല സേലത്ത് പ്രതിഷേധ പ്രകടനം നടത്തിയ 100 പേരെയും പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ കരിനിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഉദയനിധി വ്യക്തമാക്കി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കുമെതിരാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെ പ്രതിഷേധം ശക്തമാക്കുന്നത്. ഡിസംബര്‍ 17 ന് തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഡി.എം.കെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
