
ബദിയടുക്ക(കാസർകോട്): ചെടേക്കാലിലെ പ്രശസ്തമായ മാളിക തറവാട്ടുകാരുടെ വിവിധ തലമുറകളുടെ സംഗമം നടന്നു. ചെടേക്കാലിലെ കുടുംബ വീട്ടിൽ നടത്തിയ സംഗമത്തിൽ നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവരും വിദേശത്തുമുള്ള കുടുംബാംഗങ്ങൾ സംഗമിച്ച് ഓർമ്മകൾ പുതുക്കി.

ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കുടുബാംഗങ്ങൾ പ്രകടനം നടത്തി പ്രതിജ്ഞ എടുത്തു. മാളിക തറവാട്ടിലെ ഏറ്റവും മുതിർന്ന അങ്കമായ കദീജ ഹജ്ജുമ്മ മുതൽ 5 തലമുറകളിലുള്ളവരാണ് ഒരുമിച്ചത്. പരിപാടിയിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച കുടുംബാംഗങ്ങൾക്ക് ഉപഹാരം നൽകുകയും ചെയ്തു. കുടുംബാംഗങ്ങൾക്കായി വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. വിൻടച് ഇന്റർനാഷണൽ സ്കൂൾ സി.ഇ.ഒ നിസാർ മാളിക, ഡോ. അഷറഫ്, മുഹ്സിൻ കബയാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
