പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ നെല്ലിക്കുന്നിലെ യുവാക്കള്‍

  • Post category:local news
  • Reading time:1 min read
You are currently viewing പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ നെല്ലിക്കുന്നിലെ യുവാക്കള്‍

കാസര്‍കോട്: നെല്ലിക്കുന്നും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ യുവാക്കള്‍ രംഗത്ത്. നെല്ലിക്കുന്ന് സബീഹുല്‍ ഹുദ ദഫ് സംഘത്തിന്റെ നേത്യത്യത്തില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്. നെല്ലിക്കുന്നിലെ അരകിലോമീറ്റര്‍ പൊതുസ്ഥലത്തെ മാലിന്യങ്ങള്‍ യുവാക്കള്‍ നീക്കം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഹാരിസ് ബെന്നു, സാബിര്‍ എ.എം.ടി, ഇക്ബാല്‍ നെല്ലിക്കുന്ന്, ഹനീഫ് കൊട്ടി ഗെ, സാദിഖ് നെല്ലിക്കുന്ന്, സി.എ.സിദ്ദിഖ്, ആസാദ്, ഉനൈഫ്, കെ.എ.ഹാരിസ്, റഷീദ് പൂന, ഫാറൂഖ്, റാഹി ഫ്, അന്‍സാഫ്, സുനൈഫ്, മുജീബ് കോട്ട്, ഫവാസ്, മിസ് ഹബ് സംബന്ധിച്ചു.

 

0Shares