തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് www.dhsekerala.gov.in, www.keralaresults.nic.in, www.result.itschool.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം പ്രഖ്യാപിക്കും. വര്‍ഷങ്ങളില്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ തുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴാണ് മുന്‍ വര്‍ഷങ്ങളിലൊക്കെ ഫലം പ്രസിദ്ധീകരിച്ചിരുന്നത്.

എന്നാല്‍ ഹയര്‍സെക്കണ്ടറിയുടെ 25 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായി രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലം അറിയാനാകും എന്നതാണ് ഇത്തവണത്തെ ഫലപ്രഖ്യാപനത്തിന്റെ പ്രധാന സവിശേഷത.