
കാസര്‍കോട്: പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകളെ ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എടുത്ത്, ഒരാഴ്ചയ്ക്ക് ശേഷം, സംഭവത്തിന് ഒത്താശ ചെയ്ത മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പിതാവ് പീഡിപ്പിച്ചുകൊണ്ടിരുന്നത്. പെണ്‍കുട്ടി പഠനത്തില്‍ പിന്നോക്കം പോകുന്നതിനെത്തുടര്‍ന്ന് സഹപാഠികളും ബന്ധുക്കളും കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

മൂന്ന് വിഹാവം ചെയ്തിട്ടുള്ള പിതാവിന് നിലവില്‍ രണ്ട് ഭാര്യമാരാണ് ഉള്ളത്. കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച പൊലീസ് 45കാരിയായമാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാണ്ടിലായ ഇവര്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് സബ് ജയിലില്‍ ആണ് ഉള്ളത്. പീഡന വിവരം പെണ്‍കുട്ടി മാതാവിനെ അറിയിച്ചെങ്കിലും ഭര്‍ത്താവ് ഉപേക്ഷിക്കും എന്ന ഭയത്താല്‍ ഇവര്‍ സമ്മതം നല്‍കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. നഗരത്തില്‍ വാടക ക്വാര്‍ട്ടെഴ്സില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്.
