ചെന്നൈ: വിജയ് സേതുപതിയുടെയും തൃഷയുടെയും ഗംഭീര പ്രകടനവുമായി 96 മുന്നേറുകയാണ്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും മികച്ച സ്വീകാര്യത നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ചു പഠിച്ച രണ്ടു പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. സേതുപതിയുടെയും തൃഷയുടെയും പ്രകടനത്തിനൊപ്പം ഇവരുടെ കൗമാരകാലം അവതരിപ്പിച്ചവരും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഇപ്പോള്‍ 96 ന്റെതായി പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തൊരു ഗാനരംഗം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ കാതലേ കാതലേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഫുള്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ജാനുവിനെ കാണാനായി റാം കോളേജില്‍ എത്തുന്ന രംഗമാണ് വീഡിയോയിലുളളത്.
തിയറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ഈ രംഗം സോഷ്യല്‍ മീഡിയയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അതേസമയം ഒക്ടോബര്‍ നാലിന് പുറത്തിറങ്ങിയ 96 ഇപ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം പ്രദര്‍ശനം തുടരുകയാണ്. ചെക്ക ചിവന്ത വാനത്തിനു ശേഷം വിജയ് സേതുപതിക്ക് ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു ഇത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമന്തയും നാനിയുമാണ് തൃഷയും വിജയ് സേതുപതിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തെലുങ്കില്‍ ചെയ്യുന്നത്.