
തിരുവനന്തപുരം: ലാല്‍ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കോച്ചനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രൊഡക്ഷന്‍ ബോയിയെ പറ്റിക്കാനായി ശ്രമിച്ച് സ്വയം ചമ്മി നടന്‍ കുഞ്ചാക്കോ ബോബന്‍. ‘നാല് ദിവസത്തെ തുടര്‍ച്ചയായ രാത്രി ഷൂട്ടുകള്‍ക്ക് ശേഷം ഉച്ചക്ക് ഉറങ്ങാന്‍ കിടന്ന പ്രൊഡക്ഷന്‍ ബോയിയെ ഒന്നു പറ്റിക്കാന്‍ നോക്കിയതാ നമ്മുടെ ചാക്കോച്ചന്‍.
ഒരു കുളത്തിന്റെ അരികില്‍ കിടക്കുന്ന പ്രൊഡക്ഷന്‍ ബോയിയെ കുളത്തിലേക്ക് കല്ലെറിഞ്ഞ് ചാക്കോച്ചന്‍ ഞെട്ടിക്കാന്‍ നോക്കിയത്. എന്നാല്‍ ശ്രമം പാളുകയും ഞെട്ടിയത് ചാക്കോച്ചനായി മാറുകയും ചെയ്തു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവസാനം നടന്‍ തോറ്റ് പിന്മാറുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ബാക്കി ഭാഗം സ്‌ക്രീനില്‍’ എന്ന് അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ചാക്കോച്ചന്റെ അമളി വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.