കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറിയും സജീവ പ്രവര്‍
ത്തകനുമായ ഹമീദ് കേളോട്ട് (40) മരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിയാണ്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു അന്ത്യം.

ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനുവേണ്ടി നാട് ഒന്നടങ്കം പ്രാര്‍ത്ഥനകള്‍ നടത്തി വരുന്നതിനിടെയായിരുന്നു മരണം. പരേതനായ ബെണ്ടിച്ചാല്‍ മൊയ്തീന്‍ കുട്ടി ഹാജി – ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്രിയ. മക്കള്‍: മൊയ്തീന്‍ അഫീഫ്, ആദില്‍ മുഹമ്മദ്.