പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്കെതിരെ സഭ്യതയില്ലാതെ ശോഭാ സുരേന്ദ്രന്റെ പ്രസംഗം

  • Post category:news
  • Reading time:1 min read
You are currently viewing പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്കെതിരെ സഭ്യതയില്ലാതെ ശോഭാ സുരേന്ദ്രന്റെ പ്രസംഗം


കോട്ടയം: സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സഭ്യതയില്ലാതെ ബി, ജെ. പി നേതാവ് ശോഭാസുരേന്ദ്രന്റെ പ്രസംഗം. തെക്കോട്ട് എടുക്കേണ്ടെ, പ്രായമെത്രയായി എന്നൊക്കയാണ് കോട്ടയം പൊന്‍കുന്നത്ത് നടത്തിയ ബി. ജെ. പി പൊതുയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചത്. കേരളാ പോലീസില്‍ മോദി ഫാന്‍സുണ്ട്. ആര്‍. എസ്എസ് അനുഭാവികളായ പോലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട്. അവരില്‍ വിശ്വാസമുണ്ട്.

കേരളാ പൊലീസിന് ബി. ജെ. പി മന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ സൂചനനല്‍കി. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ലെന്നും സി. പി. എം അക്രമം അവസാനിപ്പിക്കണമെന്നും എന്ന രീതിയില്‍ രാഷ്ട്രീയ/ പ്രതിപക്ഷ ബഹുമാനം എന്നിങ്ങനെയുള്ള സാമാന്യമര്യാദകള്‍ തൊട്ടുതീണ്ടാതെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസംഗം.

0Shares