കാസര്‍കോട്: പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കാന്‍ തടസ്സങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാരിന് അത് മറികടക്കാവുന്നതേയുള്ളൂവെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മാധ്യമ പ്രവര്‍ത്തക അവകാശ സംരക്ഷണ മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകാരങ്ങളോ അവകാശങ്ങളോ ലഭിക്കാതെ പ്രാദേശിക ലേഖകര്‍ ഒന്നുമല്ലാതായി തീരുകയാണെന്നും അത് പൊതുസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും നെല്ലിക്കുന്ന് പറഞ്ഞു.
കെ.ജെ.യു ജില്ലാ പ്രസിഡന്റ് ടി.പി. രാഘവന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജന്‍ സമര സന്ദേശം നല്കി. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. നാസര്‍, ജില്ലാ സെക്രട്ടറി കെ.എ. അബ്ദുള്ള, മുന്‍ ജില്ലാ സെക്രട്ടറിമാരായ രവീന്ദ്രന് കൊട്ടോടി, സി.കെ. കണ്ണന്, ഷറീഫ് കൂലേരി സംസാരിച്ചു.
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി നല്‍കാനുള്ള തടസ്സങ്ങള്‍ സര്‍ക്കാരിന് മറികടക്കാവുന്നതേയുള്ളൂവെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ