കാസര്‍കോട്: സംസ്ഥാനത്തെ ജില്ലകളിലെ പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റായി ടി.എ ഷാഫി (ഉത്തരദേശം), ജനറല്‍ സെക്രട്ടറിയായി വിനോദ് പായം (ദേശാഭിമാനി) ട്രഷററായി സുനില്‍ ബേപ്പ് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഷഫീഖ് നസ്‌റുല്ല (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിയായി പത്മേഷ് (ജനയുഗം) എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), ഷാഫി തെരുവത്ത് (തേജസ്), ഷൈജു(കൈരളി ടിവി), ബി.എം പുരുഷോത്തമ (വിജയവാണി) എന്നിവരെയും തിരഞ്ഞെടുത്തു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്‌ള്യുജെ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി സുരേഷ് വെള്ളിമംഗലത്തേയും (ദേശാഭിമാനി), സെക്രട്ടറിയായി ആര്‍ കിരണ്‍ബാബുവിനെയും (ന്യൂസ് 18 കേരള) തെരഞ്ഞെടുത്തു. ടി ആര്‍ രമ്യ (മാതൃഭൂമി), നൌഷാദ് പെരുമാതുറ (മാധ്യമം) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ആശ മോഹന്‍ (കേരളകൌമുദി), ബി അഭിജിത് (എസിവി) എന്നിവര്‍ ജോയിന്റ് സെക്രട്ടിമാരായും പ്രിന്‍സ് പാങ്ങാടന്‍ (ഏഷ്യാനെറ്റ് ന്യൂസ്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിന തോമസ് (മനോരമ ന്യൂസ്), അനുപമ ജി നായര്‍ (കൈരളി), ആര്‍ ഉദയകുമാര്‍ (മംഗളം), ടി ശിവജികുമാര്‍ (സിറാജ്), രാജേഷ് വെമ്പായം (ചന്ദ്രിക), കെ ശശികുമാര്‍ (ദി ഹിന്ദു) ഇ സുദേഷ് (ദേശാഭിമാനി), ജിഷ എലിസബത്ത് (മാധ്യമം) എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍.തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റായി കെ പ്രഭാതിനേയും (ദേശാഭിമാനി) സെക്രട്ടറിയായി എം വി വിനീതയേയും (വീക്ഷണം) തെരഞ്ഞെടുത്തു.
പി.വി അരവിന്ദാക്ഷനാണ് (മാധ്യമം) ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വൈസ്പ്രസിഡന്റുമാര്‍ സി ജിഷ (ദേശാഭിമാനി), മുകേഷ്‌ലാല്‍ (ടി.സി.വി). ജോയിന്റ് സെക്രട്ടറി: മധുമേനോന്‍ (ഏഷ്യാനെറ്റ്). എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുമം മോഹന്‍ദാസ് (ദേശാഭിമാനി), അഫ്‌സല്‍ (തേജസ്), പി.പി പ്രശാന്ത് (മാധ്യമം), എ.എം സുനില്‍കുമാര്‍ (മനോരമ ന്യൂസ്), സി.ബി പ്രദീപ്കുമാര്‍ (സുപ്രഭാതം). ദിനേശ്വര്‍മ വരണാധികാരിയായി. പി.വി അയ്യപ്പന്‍ സഹവരണാധികാരിയായി.കേരളാ പത്ര പ്രവര്‍ത്തകയൂനിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ഐ സമീല്‍(മാധ്യമം) സെക്രട്ടറിയായി സുരേഷ് എടപ്പാള്‍ (ജനയുഗം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കെ പി ഒ റഹ്്മത്തുല്ല (തേജസ്), ബി എസ് മിഥില (മനോരമ ന്യൂസ്), ജോയന്റ് സെക്രട്ടറിയായി വി അജയകുമാര്‍ (ജയ്ഹിന്ദ് ടിവി), ട്രഷററായി എസ് മഹേഷ് കുമാര്‍ (മനോരമ ന്യൂസ്), ജില്ലാ കമ്മിറ്റി അംഗങ്ങളായി ഫ്രാന്‍സിസ് ഓണാട്ട് (മംഗളം), മുഹമ്മദലി വലിയാട് (ജീവന്‍ ടിവി), ജയേഷ് വില്ലോടി (കൈരളി ടിവി). കേരള പത്രപ്രവര്‍ത്തക യൂണിയന്റെയുംപ്രസ് ക്ലബിന്റെയും കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി എ.കെ.ഹാരിസിനെയും (ബ്യൂറോ ചീഫ്, മാധ്യമം) സെക്രട്ടറിയായി പ്രശാന്ത് പുത്തലത്തിനെയും (സീനിയര്‍ റിപ്പോര്‍ട്ടര്‍, മക്തബ്) തിരഞ്ഞെടുത്തു. സിജി ഉലഹന്നാനാണ് (ബ്യൂറോ ചീഫ്, ദീപിക) ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ – കെ.ശശി (ചീഫ് ഫൊട്ടോഗ്രാഫര്‍, ചന്ദ്രിക), സുപ്രിയ സുധാകര്‍ (റിപ്പോര്‍ട്ടര്‍, ദേശാഭിമാനി), ജോയിന്റ് സെക്രട്ടറി – പി.എസ്.പ്രവീണ്‍ദാസ് (സബ് എഡിറ്റര്‍, മലയാള മനോരമ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സബിന പത്മന്‍ (ബ്യൂറോ ചീഫ്, ജനയുഗം), ബഷീര്‍ പാമ്പുരുത്തി (സീനിയര്‍ റിപ്പോര്‍ട്ടര്‍, തേജസ്), കെ.സുനില്‍കുമാര്‍ (ഡസ്‌ക് ഇന്‍-ചാര്‍ജ്, സിറാജ്), എന്‍.വി.മഹേഷ് ബാബു (സീനിയര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം), പി.കെ.ഗണേഷ് മോഹന്‍ (ബ്യൂറോചീഫ്, ജന്മഭൂമി). റിട്ടേണിങ് ഓഫിസര്‍മാരായ കൃഷ്ണന്‍ കാഞ്ഞിരങ്ങാട്(മംഗളം), കെ.വിജേഷ്(മാതൃഭൂമി) എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
