പ്രസിദ്ധമായ ഏരിയകോട്ട ശ്രീ ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠ ബ്രഹ്മകലശ- കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി; വിവിധ തെയ്യങ്ങൾ കെട്ടിയാടും

  • Post category:news
  • Reading time:1 min read
You are currently viewing പ്രസിദ്ധമായ ഏരിയകോട്ട ശ്രീ ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠ ബ്രഹ്മകലശ- കളിയാട്ട മഹോത്സവത്തിന്  ഒരുക്കങ്ങൾ തുടങ്ങി; വിവിധ തെയ്യങ്ങൾ കെട്ടിയാടും

കാസർകോട്: ഐതീഹ്യ കഥകളിൽ പ്രസിദ്ധമായ ഏരിയകോട്ട ശ്രീ ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠ ബ്രഹ്മ കലശോത്സവത്തിനും കളിയാട്ട മഹോത്സവത്തിനും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഒരുക്കങ്ങൾ തുടങ്ങി. 2019 ഫെബ്രുവരി നാല് മുതൽ പന്ത്രണ്ട്‌ വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കാവുമഠം, ക്ഷേത്രതന്ത്രി വിഷ്‌ണു പ്രകാശ് കാവുപട്ടേരിയുടെ കാർമികത്വത്തിൽ ഫെബ്രുവരി ഏഴിന് വ്യാഴാഴ്ച്ച രാവിലെ ശുഭമുഹൂർത്തത്തിൽ വിവിധ ദൈവങ്ങളുടെ പ്രതിഷ്‌ഠയിരുത്തും. തുടർന്ന് കളിയാട്ട മഹോത്സവത്തിൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. ഒമ്പതിന് ശനിയാഴ്ച്ച വൈകുന്നേരം മുതൽ കളിയാട്ടാരംഭം. ഞായറാഴ്ച്ച നടുക്കളിയാട്ടത്തിന് വിവിധ കമ്മിറ്റികളുടെ തിരുമുൽക്കാഴ്ച്ച സമർപ്പണം. തിങ്കളാഴ്ച്ച രാവിലെ പുള്ളിക്കരിങ്കാളി ദൈവവും, ആയിരത്തിരി മഹോത്സവവും. ചൊവ്വാഴ്ച്ച രാത്രി പന്തൽ കല്യാണം, പൂമുടി അവരോഹണം എന്നിവയും നടക്കും. ഏരിയകോട്ട യുവജന സമിതിയുടെ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച സരോവരം കല്യാണമണ്ഡപം നാടിനായി സമർപ്പിക്കും. തുടർന്ന് 25- മത് വാർഷിക സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. ആഘോഷ പരിപാടിയുടെ ഭാഗമായി വൈദിക, ധാർമിക, സാംസ്കാരിക പരിപാടികളും അരങ്ങേറും.

0Shares