
ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി സാഹിത്യകാരനും ഗാനരചയിതാവുമായ ഗോപാല്‍ദാസ് നീരജ്(94) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പദ്മ ശ്രീ(1991), പദ്മഭൂഷണ്‍(2007) പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ഗോപാല്‍ദാസിനെ ആദരിച്ചിരുന്നു.