വൈക്കം: പ്രശസ്ത കവി ചെമ്മനം ചാക്കോ (92 ) അന്തരിച്ചു . വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു . കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് അന്ത്യം. ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയ കവിയായിരുന്നു അദ്ദേഹം. 2006 ല്‍ സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്‌കാരം നേടി .കുഞ്ചന്‍ നമ്പ്യാര്‍ കവിതാ പുരസ്‌കാരം മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ്, സഞ്ചയന്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് .
കോട്ടയത്ത് വൈക്കത്ത് മുളക്കളം ഗ്രാമത്തില്‍ 1926ലാണ് ചെമ്മനം ചാക്കോയുടെ ജനനം. 194ല്‍ വിളംബരം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ പ്രശസ്തി നേടുന്നത്. ആക്ഷേപ ഹാസത്തിനില്‍ ചാലിച്ച കവിതകളായിരുന്നു ചെമ്മനത്തിന്റെ എഴുത്തു രീതി. രാഷ്ട്രീയ, സാംസ്‌കാരിക വിമര്‍ശനം ആയിരുന്നു ചെമ്മനം കവിതകളുടെ മുഖമുദ്ര. കേരള സര്‍വകലാശാല മലയാളം വകുപ്പില്‍ അധ്യാപകനായും സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു