
ബോവിക്കാനം/ കാസര്‍കോട്: ആഘോഷ സമയങ്ങളിലും സ്കൂൾ വെക്കേഷൻ മാസങ്ങളിലും ചാർജ്ജ് വർദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികൾക്ക് എതിരെയും നിരന്തരം പ്രവാസികളെ പീഡിപ്പിക്കുന്ന മംഗലൂരു വിമാനത്താവള അധികൃതർക് എതിരെയും നടപടി എടുത്ത് പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറവണമെന്ന് ഇസ്സത്തുൽ ഇസ്ലാം കൾച്ചർ സെന്റർ ജി.സി.സി കമ്മറ്റി ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയിലെ ബഹു ഭൂരിഭാഗം ആളുകളും ഇന്ന് ആശ്രയിക്കുന്നത് മംഗളുരു വിമാനത്താവളത്തെയാണ്. എന്നാൽ ഈ വിമാനത്താവളത്തിൽ നിന്നും പ്രവാസികളായ യാത്രക്കാർ മാനസികമായും ശാരീരികമായും സാമ്പത്തികമായും പീഡനത്തിന് ഇരയാവുന്നു. കാസർകോട്ടെ യാത്രക്കാരെ നിരന്തരം പീഡിപ്പിക്കുന്ന അവസ്ഥയാണ് മംഗളുരു വിമാത്താവളത്തിലെ ഉദ്യോഗസ്ഥർ. ഇതിനെതിരെ പ്രതികരിക്കാൻ നമ്മുടെ ജനപ്രതിനിധികൾ തയ്യാറാകുന്നില്ല. പോരാത്തതിന് വിമാന കമ്പനികളുടെ ചാർജ് വർധനവും പ്രവാസികളെ ബുദ്ധിമുട്ടിലാകുന്നു.

ഇതിനെതിരെ ജനപ്രതിനിധികൾ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്നങ്ങളിൽ അധികൃതരോ വ്യോമയാന മന്ത്രാലയമോ ഇടപെടാത്തത് വേദനാജനകമാണന്ന് യോഗം അഭിപ്രായപ്പെട്ടു.
ഓൺലൈൻ ജനറൽ ബോഡി മീറ്റ് ബി.കെ നിസാറിന്‍റെ അധ്യക്ഷതയില്‍ ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ പ്രസിഡന്റ് റഷീദ് ഫാബ് ഉദ്‌ഘാടനം ചെയ്തു. അഷ്റഫ് എ സ്വാഗതം പറഞ്ഞു.
റിയാസ് സി.എ ച്ച്, ഫൈസൽ ബി.കെ, റസാഖ് എം.എ, സിദ്ധിക്ക് എം.എ, മഹ്റൂഫ് സി.എച്ച് എന്നിവർ പ്രസംഗിച്ചു. അസ്‌ലം സി.എച്ച് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജലീൽ സി.എ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീൽ എം.എ നന്ദി പറഞ്ഞു.യോഗത്തില്‍ 2019-20 വർഷത്തേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തു.
അഷ്റഫ് എ, (പ്രസിഡണ്ട്), ഇബ്രാഹിം ഖലീൽ എം.എ (ജനറൽ സെക്രട്ടറി), അറഫാത്ത് സി.എച്ച് (ട്രഷറർ),
വൈസ് പ്രസിഡന്റ്: ഖാദർ എം.എ, അൻസാഫ് ബി.ക്കെ, അബൂ ഇസ്സത്ത്, ജോയിന്റ് സെക്രട്ടറിമാർ : ശിഹാബ് ബി.ക്കെ, ഡാലിൻ മല്ലത്ത്, മുനീർ സി.എച്ച്
