പ്രവചനം എന്നാല്‍ ഇതാണ്, മുഹമ്മദ്ദ് അലി പി. കെയുടെത്; “ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും; ബാക്കി 19 സീറ്റിലും യു.ഡി.എഫ് ജയിക്കും; സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കാം”

  • Post category:news
  • Reading time:1 min read
You are currently viewing പ്രവചനം എന്നാല്‍ ഇതാണ്, മുഹമ്മദ്ദ് അലി പി. കെയുടെത്; “ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും; ബാക്കി 19 സീറ്റിലും യു.ഡി.എഫ് ജയിക്കും; സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കാം”

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി. കെ. തന്‍റെ ഫേസ്ബുക്ക് പേജിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്. ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു.

പോസ്റ്റിന് താഴെ അന്ന് നിരവധി പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫലം വന്നിട്ട് കാണാം എന്ന് വെല്ലുവിളിക്കുന്നവരെ പോസ്റ്റിൽ കാണാം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്.

https://www.facebook.com/mohdali.vilathapuram/posts/2295860063810381

0Shares