പ്രളയ ബാധിതര്‍ക്ക് സാഹായമായി താര സംഘടനയായ അമ്മ നല്‍കിയത് 10 ലക്ഷം; എന്നാല്‍ നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം സംഭാവനചെയ്തു; സൂര്യയും കാര്‍ത്തിയും നല്‍കുന്നത് 25 ലക്ഷം

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയ ബാധിതര്‍ക്ക് സാഹായമായി താര സംഘടനയായ അമ്മ നല്‍കിയത് 10 ലക്ഷം; എന്നാല്‍ നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം സംഭാവനചെയ്തു; സൂര്യയും കാര്‍ത്തിയും നല്‍കുന്നത് 25 ലക്ഷം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ കോണുകളില്‍ നിന്ന് സഹായമൊഴുകാന്‍ തുടങ്ങി. താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കിയിരുന്നു. അതേസമയം നടന്‍ കമലഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തു. തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. പ്രമുഖ വ്യവസായി എം.എ.യൂസഫലി അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സംഭാവനകള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മറ്റൊരു വ്യവസായി ബി.ആര്‍.ഷെട്ടി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം നല്‍കും.

0Shares