പ്രളയ ബാധിതര്‍ക്ക് സഹായവുമായി ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയ ബാധിതര്‍ക്ക് സഹായവുമായി ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

കാസര്‍കോട്: പ്രളയ ബാധിതരെ വിവിധ രീതിയില്‍ സഹായിക്കുവാന്‍ ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രണ്ടുപദ്ധതികള്‍ നടപ്പിലാക്കുന്നതായി കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കും. വെളളപ്പൊക്കത്തില്‍ നാശ നഷ്ടം സംഭവിച്ച ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ക്കു ഒക്ടോബര്‍ 15ാം തീയതി ചേരുന്ന സ്റ്റേറ്റ് കമ്മറ്റി മീറ്റിംഗില്‍ വച്ച് ധന സഹായം വിതരണം ചെയ്യും.സംസ്ഥാനത്തുടനീളം ഫര്‍ണിച്ചര്‍ മേഖലയിലുളള ചെറുകിടക്കാര്‍ക്ക് 12 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി നല്‍കും. ഈ പോളിസി തികച്ചും സൗജന്യമാണ്. ചെറുകിട ഫര്‍ണിച്ചര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലയിലെ 100 സ്ഥാപനങ്ങളെ ഈ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കീഴില്‍ കൊണ്ട് വരും. ഇതിന്റെ മുഴുവന്‍ ചിലവും സംസ്ഥാന, കമ്മറ്റി വഹിക്കു മെന്നു ഭാരവാഹികള്‍ പറഞ്ഞു. പ്രളയബാധിതരെ സഹായിക്കാന്‍ കഴിഞ്ഞ ഒരുമാസമായി ഫുമ്മ ദുരിതാശ്വാസ രംഗത്ത് സജീവമാണ്. വിവിധ ക്യാമ്പുകളില്‍ അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുകയും വയനാട് മേഖലയിലും മറ്റും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.ഇപ്പോള്‍ പ്രതിദിനം 6500 ലിറ്റര്‍ ജലം ശുദ്ധീകരിച്ച് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഷാഫി നാലപ്പാട്, ജനറല്‍ സെക്രട്ടറി സുബാഷ് നാരായണന്‍, ട്രഷറര്‍ പി.കെ രവീന്ദ്രന്‍, പ്രദീപ് കുമാര്‍, കുമാര്‍ ഐശ്വര്യ, സി.കെ ഉണ്ണികൃഷ്ണന്‍, മുഹമ്മദലി കെ റെഡ്  വുഡ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0Shares