കണ്ണൂര്‍ : മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലബാറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഷോപ്രിക്സ് അഞ്ച് ലക്ഷം രൂപ കൈമാറി. ഷോപ്രിക്സ് എം.ഡി മുഹമ്മദ് മദനി ഡയറക്ടര്‍ റമീസ് എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് ചെക്ക് കൈമാറി.
ജെയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുമേഷ്, ഷോപ്രിക്സ് പ്രതിനിധികള്‍ തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.
പ്രളയ ബാധിതരുടെ കണ്ണീരൊപ്പാന്‍ ഷോപ്പറിക്‌സിൻ്റെ കൈതാങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി