പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യൂത്ത്ക്ലബുകള്‍ സജീവമാകണം: നെഹ്‌റു യുവകേന്ദ്ര കാസർകോട് ജില്ലാ യൂത്ത് കോഡിനേറ്റര്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യൂത്ത്ക്ലബുകള്‍ സജീവമാകണം: നെഹ്‌റു യുവകേന്ദ്ര കാസർകോട് ജില്ലാ യൂത്ത് കോഡിനേറ്റര്‍

കാസര്‍കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശുചീകരണ യജ്ഞത്തിലും നെഹ്‌റു യുവകേന്ദ്രയുടെ മുഴുവന്‍ ക്ലബുകളും സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസത്തിനായി ശേഖരിക്കുന്ന സാധന സാമഗ്രഹികള്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ ഏല്പിക്കണം.

ചെളി വന്നടിഞ്ഞ വീടുകളിലെ ചളിനീക്കാനും, പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനും മുന്‍ഗണന നല്‍കണം.ശുചീകരണ യജ്ഞത്തില്‍ ഒരോ ക്ലബും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണം. ക്ലബുകള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ശുചീകരണ പ്രവര്‍ത്തനത്തിന്‍ പങ്കെടുക്കുന്ന ക്ലബംഗങ്ങങ്ങളുടെ വിവരങ്ങളും ഈ മാസം 20 നകം സിവില്‍ സ്റ്റേഷനിലുള്ള നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ നല്‍കണം. മാതൃകാപരമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് പ്രോത്സാഹന സമ്മാനവും വ്യക്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും എന്‍. വൈ. കെ നല്‍കും.

0Shares