കാസര്‍കോട്: പ്രളയ കെടുതിയില്‍ അകപ്പെട്ട സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ കര്‍ണാടകയിലെ നഴ്‌സിങ് വിദ്യാര്‍ഥികളും.
ഉഡുപ്പി ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിയുളള സെന്തക്കട്ടേയിലെ ഉഡുപ്പി ധന്വന്തരി കോളേജ് ഓഫ് നഴസിങിലെ 30 ഓളം വിദ്യാര്‍ഥിനികളാണ് വിവിധ സാധനങ്ങളുമായി കാസര്‍കോട് ഗവ. കോളജിലെത്തിയത്.
ദുരിത മറിഞ്ഞ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം കൈ കോര്‍ക്കുകയായിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ദുരിതാശ്വാസത്തിനായി രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ശേഖരിച്ചിരുന്നു. സ്‌കൂള്‍ ബസില്‍ തന്നെ എത്തിയ വിദ്യാര്‍ഥികള്‍ ഒന്നരലക്ഷം രൂപയുടെ സാധാനങ്ങള്‍ ജില്ലാ ഭരണകൂടത്തെ ഏല്‍പിച്ചു.
കോളജിലെ സിസ്റ്റര്‍ അല്‍ഫോണ്‍സയില്‍ നിന്ന് കാസര്‍കോട് തഹസില്‍ദാര്‍ നാരായണന്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. 50,000 രൂപയുടെ സാധനങ്ങള്‍ കര്‍ണാടകയിലെ പ്രളയ ദുരന്തമുണ്ടായിരുന്ന കുടകില്‍ നല്‍കിയാണ് കാസര്‍കോട്ടെത്തിയത്.
പ്രളയ കെടുതിയില്‍ കൈത്താങ്ങായി കര്‍ണാടകയിലെ നഴ്‌സിങ് വിദ്യാര്‍ഥികളും