പ്രളയത്തില്‍പെട്ടവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് നടന്‍ ടൊവിനോ

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയത്തില്‍പെട്ടവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് നടന്‍ ടൊവിനോ

തൃശൂര്‍: കേരളം ഇതുവരെ കാണാത്ത പ്രളയഭീതിയിലൂടെയാണ് കടന്ന് പോകുന്നത്. ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്ന ആഹ്വാനമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്നത് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ സഹായഹസ്തവുമായാണ് ടൊവിനോ എത്തിയത്.
തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചത്. കറന്റ് ഇല്ലെന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളുവെന്നും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യങ്ങള്‍ ചെയ്യാമെന്നും ടൊവിനോ പറഞ്ഞു.

0Shares