കണ്ണൂര്‍: ഉരുള്‍പൊട്ടലും പേമാരിയും നിമിത്തം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രളയക്കെടുതി നേരിടാന്‍ നാടൊന്നാകെ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് ശേഖരണം ആരംഭിച്ചു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നേതാക്കളും പ്രവര്‍ത്തകരും ഫണ്ട് ശേഖരിച്ചു കൊണ്ട് ജില്ലാതലത്തില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, എം.പി.മുരളി, കെ.പ്രമോദ്, അഡ്വ.ടി.ഒ മോഹനന്‍, വി.വി.പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂര്‍, കെ.സി.മുഹമ്മദ് ഫൈസല്‍, രജിത്ത് നാറാത്ത്, സി.ടി.ഗിരിജ, റഷീദ് കവ്വായി, രാജേഷ് തളാപ്പ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അമൃതാ രാമകൃഷ്ണന്‍, ലിഷദീപക്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രളയക്കെടുതി നേരിടാന്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം തുടങ്ങി