
കേരളം വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കവേ അതിജീവന ശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പൂര്‍ണ പിന്തുണയുമായി മുന്‍നിര സിനിമാതാരങ്ങള്‍ വരെ രംഗത്തെത്തിയിരിക്കുകയാണ്ത്. ടോവിനോ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയസൂര്യ തുടങ്ങി നിരവധി മുന്‍നിര സിനിമ താരങ്ങളെല്ലാം തന്നെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. താരങ്ങള്‍ പ്രധാനപ്പെട്ട അറിയിപ്പുകള്‍, നിര്‍ണായകമായ വിവരങ്ങള്‍ എന്നിവയെല്ലാം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു.

പ്രളയ ദുരന്തത്തില്‍ വലയുന്ന സാഹചര്യം ആണെങ്കിലും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ചിലര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. തെറ്റായ ഈ രീതിയെ മറികടക്കാന്‍ സിനിമ താരങ്ങളുടെ അറിയിപ്പുകള്‍ ആശ്രയിക്കുകയാണ് നല്ലത്. വിശ്വാസ യോഗ്യവും ഔദ്യോഗികമായി ഉറപ്പുവരുത്തിയതുമായ വിവരങ്ങള്‍ മാത്രമേ താരങ്ങള്‍ പുറത്തുവിടാറുള്ളൂ.
