പ്രളയം തകർത്ത കുടുംബങ്ങൾക്ക് കൈത്താങ്ങായി ” സ്മാർട്ട് കാസറഗോഡ് വാട്സ് ആപ്പ് കൂട്ടായ്മ “

  • Post category:local news
  • Reading time:1 min read
You are currently viewing പ്രളയം തകർത്ത കുടുംബങ്ങൾക്ക് കൈത്താങ്ങായി ” സ്മാർട്ട് കാസറഗോഡ് വാട്സ് ആപ്പ് കൂട്ടായ്മ “

കർണാടകയിലെ കുടക് ജില്ലയിൽ നാപ്പോക്കിനടുത്ത് 2018ൽ പ്രളയ ദുരിതം വിതച്ച അതേ സ്ഥലത്തു തന്നെ 2019 ലും പ്രളയ ദുരന്തമുണ്ടായി. എന്നാൽ ഇക്കുറി ഇവിടെ വേണ്ടത്ര സഹായം ആരുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.
എൺപതിലധികം കുടുംബങ്ങളാണ് ഒരു നേരത്തെ ഭക്ഷണത്തിന്പോലും ബുദ്ധിമുട്ടുന്നത്. ഈ സാഹചര്യത്തിൽ
നീതിക്കും നിയമത്തിനും നൻമക്കും വികസനത്തിനും ചാരിറ്റി ക്കും വേണ്ടി പ്രവർത്തിക്കുന്ന കാസർകോട് ജില്ലയിലെ കൂട്ടായ്മയായ ” സ്മാർട്കാസറഗോഡ് വാട്സ് ആപ്പ് കൂട്ടായ്മ ” നിത്യോപയോഗ സാധനങ്ങൾ സ്വരൂപിച്ച് കുടകിലേക്ക് കഴിഞ്ഞ ദിവസം യാത്ര തിരിച്ചു. ഈ യാത്ര ജില്ലാ പോലീസ് മേധാവി സൈമൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ സ്മാർട്ട് കാസറഗോഡ് വാട്സ് ആപ്പ് കൂട്ടായ്മയുടെ യൂണിഫോം ടീ ഷർട്ടും ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയെ നന്മയുടെ വഴിയിൽ മറ്റുളളവർക്ക് വേണ്ടി ചിന്തിക്കാനും പ്രവർത്തിപ്പിക്കാനും
ഇത്തരം കൂട്ടായ്മകൾ പ്രചോദനം നൽകണമെന്നും സ്മാർട്ട് കാസറഗോഡ് വാട്സ് ആപ്പ് കൂട്ടായ്മയെ
മാതൃകാ പ്രവർത്തിന് അഭിനന്ദിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഹർഷാദ് പൊവ്വൽ സ്വാഗതം പറഞ്ഞു. മുരളി ശങ്കർ ,റിയാസ് കുന്നിൽ’, ഹക്കിം പ്രിൻറ്സ്, നാസർ മാന്യ, താജു നെല്ലിക്കുന്ന്, സിനാൻ കുമ്പള, ഗഫൂർ ചൗക്കി, ഹാരിസ് ചാല,
രാജേഷ് പാലക്കുന്ന് എന്നിവർ നേതൃത്വം നൽകി.

0Shares