പ്രമുഖ മെത്ത നിർമാണ വിതരണക്കാരായ സുൽഫക്സ് മാട്രസിൻ്റെ ഏറ്റവും പുതിയ ഫാക്ടറി ഔട്ട്ലറ്റ് മഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രമുഖ മെത്ത നിർമാണ വിതരണക്കാരായ സുൽഫക്സ് മാട്രസിൻ്റെ ഏറ്റവും പുതിയ ഫാക്ടറി ഔട്ട്ലറ്റ് മഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു

മഞ്ചേരി(മലപ്പുറം): പ്രമുഖ മെത്ത നിർമാണ വിതരണക്കാരായ സുൽഫക്സ് മാട്രസിൻ്റെ ഏറ്റവും പുതിയ ഫാക്ടറി ഔട്ട്ലറ്റ് മഞ്ചേരി പെട്രോൾ പമ്പിനുസമീപം ടി.കെ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. മഞ്ചേരി എം.എൽ.എ എം.ഉമ്മർ വിതരണോദ്ഘാടനം ചെയ്തു. ആദ്യവില്പനയിൽ മുത്തിപ്പാലം മഹല്ല് റിലീഫ് സെൽ മെത്തകൾ ഏറ്റുവാങ്ങി. ഉദ്ഘാടനവേളയിൽ ഷോറൂം സന്ദർശിച്ചവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഏത് വലുപ്പത്തിലും ആകൃതിയിലും മെത്തകൾ നിർമ്മിച്ച് നൽകുന്നതായും സുൽഫക്സ് മാട്രസ് കമ്പനിവക്താക്കൾ അറിയിച്ചു. സുൽഫക്സ് വാങ്ങൂ..! സുഖമായി ഉറങ്ങൂ..!! എന്ന സന്ദേശവുമായാണ് സുൽഫക്സ് മെത്തകൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചത്. 100% പ്രകൃതിദത്തവും ദൃഢതയുള്ളതും സുഖകരവും കാലങ്ങളോളംനിലനില്‍ക്കുന്ന ഗുണവും പ്രധാനം ചെയ്യുന്ന നിലവാരത്തിലുള്ളതാണ് സുൽഫക്സ് നിർമിക്കുന്ന മെത്തകൾ.മെത്ത നിര്‍മ്മാണ രംഗത്തെ നമ്പര്‍വണ്‍ ബ്രാന്‍ഡായ സുള്‍ഫെക്സ് ഒരു പുതിയ ഉല്‍പ്പന്നം കൂടി അടുത്തദിവസം പുറത്തിറക്കുകയാണ്. കമ്പനിയുടെ 27 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ‘ജയ്ഹോ’ എന്ന പേരില്‍ സവിശേഷമായ മെത്ത പുറത്തിറക്കുന്നത്. കോഴിക്കോട് മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ് ഗ്രൗണ്ടില്‍ ഏപ്രില്‍ 26ന് വര്‍ണ്ണശബളമായ പരിപാടികളോടെയാണ് ‘ജയ്ഹോ’ പുറത്തിറക്കുന്നത്.

0Shares