ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിര്‍മല്‍ ശേഖര്‍ (60) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ‘ദ ഹിന്ദു’ വിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററും സ്‌പോര്‍ട്‌സ് സ്റ്റാര്‍ മാഗസിന്റെ എഡിറ്ററുമായിരുന്നു. നിര്‍മല്‍ ശേഖറിന്റെ ടെന്നീസ് റിപ്പോര്‍ട്ടുകള്‍ ഏറെ പ്രസിദ്ധമായിരുന്നു. വിബിംള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങി നിരവധി ടെന്നീസ് ടൂര്‍ണമെന്റുകളും ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നരപതിറ്റാണ്ട്കാലം കായിക റിപ്പോര്‍ട്ടിങ്ങില്‍ നിറസാന്നിധ്യമായിരുന്ന ശേഖര്‍,2016ല്‍ വിരമിച്ചു. തുടര്‍ന്നും കായിക വിശകലനങ്ങളും റിപ്പോര്‍ട്ടിങ്ങുമായി മാധ്യമ രംഗത്ത് സജീവമായിരുന്നു.
