പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു

തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ ഒല്ലൂരിലെ വീട്ടില്‍ വച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം. കൃഷി ഓഫീസറായിരിക്കെ ജോലി രാജി വച്ചാണ് ലത പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ പങ്കാളിയാകാന്‍ ആരംഭിച്ചത്. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളുമാണ് ഡോ. ലത. എസ് ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്.

 

0Shares