കാസര്‍കോട്: പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് (69)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വച്ചായിരുന്നു മരണം. കര്‍മ ശാസ്ത്രത്തില്‍ പേരുകേട്ട പണ്ഡിതനായിരുന്നു. 1910 ലായിരുന്ന പൈവാളിക പയ്യക്കിയിലെ ദര്‍സ് സ്ഥാപിച്ചത്. ഖാസിയായിരുന്ന അബ്ദുല്ല മുസ്ലിയാരുടെ വിയോഗ ശേഷം 40 വര്‍ഷമായി പയ്യക്കിയിലെ ദര്‍സ് നടത്തി വരികയായിരുന്നു. പയ്യക്കി ഇസ്ലാമിക് അക്കാദമിയുടെ ചെയര്മാന് കൂടിയായിരുന്നു. പൈവാളിക വലിയ ജുമാമസ്ജിദില്‍ ദീര്‍ഘ കാലം മുദിരീസായിരുന്നു.സമസ്ത മുദരിസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗവും, പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പലുമായിരുന്നു. നാലുവര്‍ഷം മുമ്പാണ് പള്ളിക്കര ജമാഅത്ത് സംയുക്ത ഖാസിയായി ചുമതലയേറ്റത്. ഖബറടക്കം വൈകുന്നേരം നാലുമണിക്ക് പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പരിസരത്ത് നടക്കും. പരേതയായ ആഇശയാണ് മാതാവ്. ഭാര്യ: നബീസ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ റഹ്മാന്, മുഹമ്മദ് കുഞ്ഞി, ബഷാര്‍, റഷീദ, മുഫീദ. മരുമക്കള്‍: മജീദ് ദാരിമി, ആയിഷ, ഫായിസ്, ഉമ്മുല്‍ ഹൈര്‍, സബീന. സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, മൊയ്തീന് ഫൈസി.
പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന് മുസ്ലിയാര് കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര് അനുസ്മരിച്ചു. മികച്ച സംഘാടകന്‍, പരിഷ്കര്‍ത്താവുമായിരുന്ന പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. ഉസ്താദിന്റെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണ്- നേതാക്കള്‍ സൂചിപ്പിച്ചു മരണത്തില്‍ സമസ്തഅനുശോചിച്ചു നികത്താനാവത്ത നഷ്ട്ടമാണന്ന് ഖാസിം ഉസ്താദ് പറഞ്ഞു.
