
പ്രധാനമന്ത്രി നരേന്ദ്രമോദി കാല്‍ തട്ടി വീണ പടി പൊളിച്ചു നീക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനം. കാണ്‍പൂരിലെ അടല്‍ഘട്ടിലെ പടിയില്‍ തട്ടിയാണ് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി വീഴാന്‍ പോയത്. പടിയ്ക്ക് ഉയരം കൂടുതലാണെന്ന പരാതി നേരത്തേയും ഉയര്‍ന്നിരുന്നു. നിരവധി സന്ദര്‍ശകര്‍ ഇവിടെ നേരത്തേയും തട്ടിവീണിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഗംഗാ ജലത്തിന്റെ ശുദ്ധി പരിശോധിക്കാന്‍ എത്തിയതായിരുന്നു മോദി. ഇതിനിടെ പരിപാടികള്‍ക്ക് ശേഷം മടങ്ങവെയാണ് മോദി പടിക്കെട്ടില്‍ തട്ടി വീണത്. മറ്റ് പടികളെക്കാള്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പടി മാത്രമേ പൊളിച്ചു പണിയാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം. ബോബ്‌ഡെ പറഞ്ഞു.
എത്രയും വേഗം പടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും എല്ലാ പടികളും ഒരേ ഉയരത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇവിടെ പൂജ ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കുന്നതിന് വേണ്ടിയാണ് ഉയരം കൂടിയ പടി നിര്‍മ്മിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
