പ്രധാനമന്ത്രി മോദിയുടെ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളിമാര്‍ക്കു വേണ്ടി മാത്രം: രാഹുല്‍ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി മോദിയുടെ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളിമാര്‍ക്കു വേണ്ടി മാത്രം: രാഹുല്‍ ഗാന്ധി

മോദിയുടെ വിപുലമായ ബജറ്റ് യോഗങ്ങള്‍ വ്യവസായ മുതലാളി സുഹൃത്തുകള്‍ക്കും അതിസമ്പന്നര്‍ക്കും വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബജറ്റിന് മുന്നോടിയായുള്ള യോഗങ്ങളെ വിമര്‍ശിച്ചായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളില്‍ മോദിക്ക് യാതൊരു താത്പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം. ‘മോദിയുടെ എക്കാലത്തെയും വിപുലമായ ബജറ്റ് കൺസൾട്ടേഷൻ, മുതലാളിത്ത സുഹൃത്തുക്കൾക്കും അതിസമ്പന്നർക്കും വേണ്ടി നീക്കിവച്ചിരിക്കുന്നു. നമ്മുടെ കൃഷിക്കാർ, വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായികൾ, മധ്യവർഗ നികുതിദായകർ എന്നിവരുടെ കാഴ്ചപ്പാടുകളിലോ ശബ്ദങ്ങളിലോ അദ്ദേഹത്തിന് യാതൊരു താൽപ്പര്യമില്ല’ – രാഹുല്‍ വ്യക്തമാക്കി.

0Shares