പ്രധാനമന്ത്രി മോദിയുടെ പേര് പറഞ്ഞ് പരസ്പരം തര്‍ക്കിക്കേണ്ട സമയമല്ല ഇത്: തരൂരിനും കോണ്‍ഗ്രസിനും ചില ഓര്‍മ്മപ്പെടുത്തലുമായി എം.കെ മുനീര്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി മോദിയുടെ പേര് പറഞ്ഞ് പരസ്പരം തര്‍ക്കിക്കേണ്ട സമയമല്ല ഇത്: തരൂരിനും കോണ്‍ഗ്രസിനും ചില ഓര്‍മ്മപ്പെടുത്തലുമായി എം.കെ മുനീര്‍

മോദി സ്തുതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ശശി തരൂരിനും ഉപദേശവുമായി എം.കെ മുനീര്‍. രാജ്യം ഒരഗ്‌നിപര്‍വ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂര്‍ത്തത്തില്‍ കോണ്‍ഗ്രസ്സാണ് ജനതയുടെ അവസാന പ്രതീക്ഷയെന്നും അതിനാല്‍ ഈ വാക്‌പോര് അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് മുനീര്‍ പറയുന്നത്.

ഫേസ്ബുക്കിലൂടെയാണ് മുനീറിര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ‘കശ്മീരിന്‍റെ ഭൂമിയിലേക്ക് കാശ്മീരിന്‍റെ പുത്രന്മാരായ രാഹുല്‍ ഗാന്ധിക്കും, ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിര്‍ത്തേണ്ട കണ്ണി തന്നെ ദുര്‍ബ്ബലമാവുമ്പോള്‍ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നല്‍കുന്നത്? എന്ത് പ്രതീക്ഷയാണ് അവര്‍ക്കായി നാം ബാക്കി വെയ്ക്കുന്നത്.?’ അദ്ദേഹം ചോദിക്കുന്നു.

‘പരസ്പരമുള്ള പഴിചാരലുകള്‍ മാറ്റി വെച്ച് കോണ്‍ഗ്രസ്സ് സംസ്‌കാരമുള്ള എല്ലാവരെയും പാര്‍ട്ടിക്കകത്ത് തന്നെ നിലനിര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നമാണ് ഇന്നാവശ്യം. കോണ്‍ഗ്രസ്സ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂര്‍ ഇല്ലാത്ത കോണ്‍ഗ്രസ്സിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാന്‍ പോലുമാവില്ല. സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ട് പോര്‍മുഖം തീര്‍ക്കേണ്ട സമയമല്ലിത്. മറിച്ച് തര്‍ക്കിച്ചു നില്‍ക്കുന്നിടം തന്നെ ഇടിഞ്ഞു വീഴുന്ന സന്ദര്‍ഭമാണിത്.’ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ:

https://www.facebook.com/mkmuneeronline/photos/a.437506696364437/2353729521408802/?type=3&theater

0Shares