
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ ഐ.ഐ.ടി സന്ദര്‍ശനം ദൂരദര്‍ശനത്തിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യാത്തതിന് മുതിര്‍ന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. ദൂര്‍ദര്‍ശന്‍ കേന്ദ്രം ചെന്നൈ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍..വസുമതിക്ക് എതിരെയാണ് നടപടി. വസുമതിയെ ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശി ശേഖര്‍ വെമ്പതി സസ്‌പെന്‍ഡ് ചെയ്തു.

സെപ്തംബര്‍ 30ന് ചെന്നൈ ഐ.ഐ.ടിയില്‍ നടന്ന ബിരുദദാനച്ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ബിരുദദാന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ദൂരദര്‍ശനം നടത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരം നടപടി എടുക്കുകയായിരുന്നു.
ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ സസ്‌പെന്‍ഷന്‍ കാലയളവില്‍ വസുമതിക്ക് നഗരത്തിന് പുറത്തുപോകാന്‍ കഴിയില്ല.
