പ്രധാനമന്ത്രി പരസ്യമായി എതിര്‍പ്പുകളെ സ്വീകരിക്കാന്‍ തയ്യാറാവണം; എതിര്‍പ്പുകളില്ലാതെ ജനാധിപത്യമില്ല; അടൂര്‍, രേവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ്; പ്രധാനമന്ത്രി മോദിക്ക് കത്തയച്ച് ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി പരസ്യമായി എതിര്‍പ്പുകളെ സ്വീകരിക്കാന്‍ തയ്യാറാവണം; എതിര്‍പ്പുകളില്ലാതെ ജനാധിപത്യമില്ല; അടൂര്‍, രേവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ്; പ്രധാനമന്ത്രി മോദിക്ക് കത്തയച്ച് ശശി തരൂര്‍

രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ കത്തയച്ച സംഭവത്തില്‍ ശശി തരൂര്‍ ഇടപെടുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടി രേവതി, മണിരത്‌നം തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് ശശി തരൂര്‍ മോദിക്ക് കത്തയച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇത് ആശങ്കാജനകമാണെന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി പരസ്യമായി എതിര്‍പ്പുകളെ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. എന്നെ പോലെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നവര്‍ ഇത്തരത്തില്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ അയക്കാന്‍ തയ്യാറാവണം. ഭരണഘടനയില്‍ അധിഷ്ഠിതമായ എതിര്‍പ്പറിയിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ ഇത്തരത്തില്‍ വരുമെന്നും തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും, ജനങ്ങളുടെ നല്ലതിന് വേണ്ടിയുള്ള മന്‍ കീ ബാത്ത് അല്ലെങ്കില്‍ മൗന്‍ കി ബാത്ത് ആയി മാറുമെന്നും തരൂര്‍ പറഞ്ഞു. എതിര്‍പ്പുകളില്ലാതെ ജനാധിപത്യമില്ലെന്നും, നമ്മുടെ രാജ്യം കെട്ടിപ്പടുത്തത് തന്നെ അത്തരം പ്രത്യയശാസ്ത്രങ്ങളില്‍ അധിഷ്ഠിതമായിട്ടാണെന്നും തരൂര്‍ പറയുന്നു. നിങ്ങളെ വിമര്‍ശിക്കുന്നവരോ എതിര്‍ക്കുന്നവരോ, വ്യത്യസ്ത ആശയങ്ങളുള്ളവരെയോ ശത്രുക്കളായോ ദേശവിരുദ്ധരായോ കാണാന്‍ പാടില്ലെന്നും തരൂര്‍ പറഞ്ഞു.

0Shares