ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 68 മത്തെ ജന്മദിനം. സ്വന്തം മണ്ഡലമായ വാരണാസിയിലാണ് മോദി ജന്മദിനം ചെലവഴിക്കുന്നത്. ഇന്നും നാളെയും അദ്ദേഹം വാരണാസിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന മോദി വാരണാസി ജില്ലയിലെ നരൗര്‍ ഗ്രാമത്തില്‍ കാശി വിദ്യാപീഠത്തിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. നാളെ ബനാറസ് ഹിന്ദു യുണിവേഴ്‌സിറ്റിയിലെ ആംഫി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ 500 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.