കോയമ്പത്തൂർ: ‘സബ്കാ സാത്ത് സബ്കാ വികാസ്’ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് കോയമ്പത്തൂരിൽ സംസാരിച്ച കേന്ദ്ര നഗരവവികസന മന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് പറഞ്ഞു. രാജ്യത്തെ പിന്തുടരുന്ന മാവോേയിസ്‌റ്റ് ആക്രമണത്തെ നേരിടുക, കാശ്‌മീരിൽ ശാശ്വതമായ പരിഹാരം കാണുക, കാർഷിക മേഖല ഉന്നതിയിൽ എത്തിക്കുന്ന എന്നിവയാണ് മോദി ഗവൺമെന്റിന് മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ രാജ്യത്ത് ദാരിദ്രം ഇല്ലാതാക്കുന്നതിലും സ്ത്രീകളുടെ ഉന്നമനം, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവിലും മോദി ഗവൺമെന്റ് ഏറെ മുന്നോട്ട് പോയെന്നും ഇതിനാണ് ബി.ജെ.പി ഗവൺമെന്റ് മുൻഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.