
അമേത്തി: പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കണം, ആറു മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഖ്യാതി സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ അതിനെ വിമര്‍ശിച്ച മോദി, അധികാരത്തിലെത്തിയപ്പോള്‍ അതേ പദ്ധതിയെ പ്രശംസിക്കാന്‍ തുടങ്ങിയെന്നും രാഹുല്‍ ആരോപിച്ചു. സ്വന്തം മണ്ഡലമായ അമേത്തിയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

പല പ്രശ്നങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നില്ല. ജനവികാരത്തെ മാനിക്കാതെയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്, ബിജെപി തന്നിഷ്ടപ്രകാരമാണ് ഭരണം നടത്തുന്നതെന്നും ജനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നതായും രാഹുല്‍ അഭിപ്രായപ്പെട്ടു.
