പ്രതിഫലം പ്രതീക്ഷിക്കാതെ ജീവന്‍ കാക്കാന്‍ ഇറങ്ങുന്ന സേനക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; മറക്കില്ല ഈ സേവനം :മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിഫലം പ്രതീക്ഷിക്കാതെ ജീവന്‍ കാക്കാന്‍ ഇറങ്ങുന്ന സേനക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; മറക്കില്ല ഈ സേവനം :മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണചടങ്ങ് ശംഖുംമുഖം എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.സേനാവിഭാഗങ്ങളുടെ മനശ്ശക്തി പ്രളയത്തിരകള്‍ക്കും മേലെയായിരുന്നു. അര്‍പ്പണബോധത്തോടെ കേരളത്തോടൊപ്പം നിങ്ങള്‍ സമയോചിതമായി സഹായമില്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമായിരുന്നു. സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചാണ് അനേകരെ നിങ്ങള്‍ രക്ഷിച്ചത്.സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേരളം നന്ദിയോടും ആദരവോടും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം സൂചിപ്പിക്കുന്ന പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. ദക്ഷിണ വ്യോമ സേന എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ദക്ഷിണ നേവല്‍ കമാന്റ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നഡ്കര്‍ണി, ഇന്ത്യന്‍ ആര്‍മി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സി.ജി. അരുണ്‍, എന്‍.ഡി.ആര്‍.എഫ് സീനിയര്‍ കമാന്‍ഡന്റ് രേഖാ നമ്ബ്യാര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി സനാതന്‍ ജെന, സി.ആര്‍.പി.എഫ് ഐ.ജി ഗിരിപ്രസാദ്, ബി.എസ്.എഫ് ഡി.ഐ.ജി ബി.സി നായര്‍, ഐ.ടി.ബി.എഫ് കമാന്‍ഡന്റ് വിശാല്‍ ആനന്ദ്, ഡിഫന്‍സ് പി.ആര്‍.ഒ ധന്യ സനല്‍, മറ്റു വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. അപൂര്‍വമായ ആദരമാണ് സേനാവിഭാഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് എല്ലാ സേനാവിഭാഗങ്ങള്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയ വ്യോമ സേന എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് പറഞ്ഞു.

0Shares