പ്രതികൾക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുത്; ജാമ്യവും ഇല്ല; കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ഒരു പാഠമാണ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രതികൾക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുത്; ജാമ്യവും ഇല്ല; കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ഒരു പാഠമാണ്

കൊല്ലം: മുൻ വൈരാഗ്യത്തില്‍ പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം. തെളിവുകളുടെ അഭാവത്തില്‍ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടു.

ത​ഴു​ത്ത​ല​ ​ക​ണ്ണ​ന​ല്ലൂ​ര്‍​ ​വാ​ലി​മു​ക്ക് ​പു​തി​യ​വീ​ട്ടി​ല്‍​ ​പാമ്പ് ​മ​നോ​ജ് ​എ​ന്ന​ ​മ​നോ​ജ് ​(40​),​ ​പ​ര​വൂ​ര്‍​ ​നെ​ടു​ങ്ങോ​ലം​ ​പോ​സ്റ്റോ​ഫീ​സി​ന് ​സ​മീ​പം​ ​ക​ച്ചേ​രി​വി​ള​ ​വീ​ട്ടി​ല്‍​ ​കാ​ട്ടു​ണ്ണി​ ​എ​ന്ന​ ​ര​ഞ്ജി​ത്ത് ​(30​),​ ​പൂ​ത​ക്കു​ളം​ ​എ​ല്‍.​പി.​എ​സി​ന് ​സ​മീ​പം​ ​പാ​നാ​ത്തു​ചി​റ​യി​ല്‍​ ​വീ​ട്ടി​ല്‍​ ​കൈ​ത​പ്പു​ഴ​ ​ഉ​ണ്ണി​ ​എ​ന്ന​ ​ബൈ​ജു​ ​(39​),​ ​തൃ​ക്കോ​വി​ല്‍​വ​ട്ടം​ ​വെ​റ്റി​ല​ത്താ​ഴ​ത്ത് ​റാം​ ​നി​വാ​സി​ല്‍​ ​കു​ക്കു​ ​എ​ന്ന​ ​പ്ര​ണ​വ് ​(25​),​ ​മു​ഖ​ത്ത​ല​ ​തൃ​ക്കോ​വി​ല്‍​വ​ട്ടം​ ​ഡീ​സ​ന്റ് ​ജം​ഗ്ഷ​ന്‍​ ​കോ​ണ​ത്തു​ ​വ​ട​ക്ക​തി​ല്‍​ ​വി​ഷ്ണു​ ​(21​),​ ​കി​ളി​കൊ​ല്ലൂ​ര്‍​ ​പ​വി​ത്ര​ന​ഗ​ര്‍​ 150,​ ​വി​നീ​ത​ ​മ​ന്ദി​ര​ത്തി​ല്‍​ ​വി​നേ​ഷ് ​(38​),​ ​വ​ട​ക്കേ​വി​ള​ ​കൊ​ച്ചു​മു​ണ്ട​യി​ല്‍​ ​വീ​ട്ടി​ല്‍​ ​റി​യാ​സ് ​(30​)​ ​എ​ന്നി​വ​രാ​ണ് ​ഒ​ന്ന്​ ​മു​ത​ല്‍​ ​ഏ​ഴ് ​വ​രെയുള്ള​ ​പ്ര​തി​ക​ള്‍.​

കേസിലെ ഒന്നാം പ്രതിയും ഇരവിപുരം സ്വദേശിയുമായ മനോജ് എന്ന പാമ്പ് മനോജിൻ്റെ ഭാര്യയെ കൂടെ താമസപ്പിച്ചതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച്‌ മൂടിയത്. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെപ്രതിയായ മനോജിൻ്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.

0Shares