പ്രതികളുടെ അറസ്റ്റ് വൈകുന്നു; ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പ്രതികളുടെ അറസ്റ്റ് വൈകുന്നു; ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു.


കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കാന്‍ ജിഷ്ണുവിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകനായ പ്രവീണ്‍, വിപിന്‍, കോളേജ് പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ട് അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതും നടപ്പായില്ല. ഇതോടെ പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്റെ കുടുംബം പ്രത്യക്ഷ സമരത്തിലേക്കിറങ്ങുന്നത്.

 

0Shares