നെല്ലിക്കട്ട: ജെ.സി.ഐ കാസര്‍കോട് ചാപ്റ്ററുമായി സഹകരിച്ച് നെല്ലിക്കട്ട പി.ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍
സ്ത്രീ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാന്‍ വിദ്യാലയങ്ങള്‍ മുന്നോട്ട് വരണമെന്ന ലക്ഷ്യബോധത്തോടുകൂടി നടന്ന പരിപാടി ഡോ. ബി.കെ ശംസീന ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ ട്രൈനര്‍ ഷിഫാനി മുജീബ് അക്രമങ്ങളെ ഏതുവിധത്തില്‍ തരണം ചെയ്യാമെന്നും തളരാതെ എങ്ങനെ പൊരുതാമെന്നും വളരെ വിശദമായി കുട്ടികളിലേക്ക് പകര്‍ന്ന് കൊടുത്തു. പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം അദ്ധ്യക്ഷനായി. മതര്‍ പി.ടി.എ വൈസ് പ്രസിഡന്റ് സെക്കീന, നസീമ അഷ്റഫ്, അഡ്മിനിഷ്ട്രേറ്റര്‍ സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി സ്വര്‍ണ്ണലത ടീച്ചര്‍ സ്വാഗതവും ഫാത്തിമത്ത് ഫിദ നന്ദിയും പറഞ്ഞു.
പ്രതികരണ ശേഷിയുള്ള വിദ്യര്‍ത്ഥിനികളെ വിദ്യാലയങ്ങള്‍ വാര്‍ത്തെടുക്കണമെന്ന് ഡോ.ബി.കെ ശംസീന