പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തൃശൂരില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തൃശൂരില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനിയായ നീതു(22) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വന്ന യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ തീ കൊളുത്തിയ വടക്കേക്കാട് സ്വദേശിയായ നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ കുറച്ചു കാലമായി യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. നീതു പോളിടെക്‌നിക് വിദ്യാര്‍ഥിനിയാണ്. ഇന്ന് പുലര്‍ച്ചെ ചിയാരത്തെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയ യുവാവ് അല്‍പനേരം പെണ്‍കുട്ടിയുമായി സംസാരിച്ചു. തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായെന്നും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീയിടുകയുമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

0Shares